തണൽക്കൂട്ടം
B.Ed കരിക്കുലത്തിൽ ഭാഗം ആയി 06/03/2021 ശനിയാഴ്ച മുതൽ 10/03/2021 ബുധനാഴ്ച വരെ ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിൽ ഒരു കമ്മ്യൂണിറ്റി ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത ക്യാമ്പ് ഉദ്ഘാടനം ചെയ്തത് ഡോക്ടർ ജയചന്ദ്രൻ സർ (ഡെപ്യൂട്ടി ഡിഎംഒ കൊല്ലം) ആണ്. 10 മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടികൾ ഇംഗ്ലീഷ് വിഭാഗം വിദ്യാർഥി സേതുലക്ഷ്മിയുടെ കൃതജ്ഞതയോടെ 12 മണിക്ക് അവസാനിക്കുകയുണ്ടായി.
ഒരു മണി മുതൽ 2 മണി വരെ ഉള്ള സമയം ഉച്ചഭക്ഷണത്തിനായി ക്രമീകരിച്ചിരുന്നു. ശേഷം ശ്രീ ശ്രീരാജ് പാറക്കൽ സാറിൻറെ ബ്രാൻഡിങ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സായിരുന്നു ബ്രാൻഡ് എന്നാൽ എന്താണെന്നും സെൽഫ് എങ്ങനെ വികസിപ്പിക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി തന്നു. നാലുമണിയോടെ അദ്ദേഹത്തിൻറെ ക്ലാസ് അവസാനിക്കുകയും ലഘു ഭക്ഷണത്തിനുശേഷം കുട്ടികളുടെ ചെറിയ കലാപരിപാടികൾ നടക്കുകയും അന്നേ ദിവസത്തെ ക്യാമ്പ് അവസാനിക്കുകയും ചെയ്തു.
DAY 2
എല്ലാവരും കഴിഞ്ഞ ദിവസത്തെ പോലെ തന്നെ 9 മണിക്ക് കോളേജിൽ എത്തിച്ചേരുകയും രാവിലത്തെ ലഘു ഭക്ഷണത്തിനുശേഷം 10 മണിക്ക് തന്നെ ആദ്യഭാഗം ആരംഭിക്കുകയും ചെയ്തു. ആദ്യഭാഗത്തിൽ ശ്രീ ബ്രഹ്മനായകൻ മഹാദേവൻ സാറാണ് ക്ലാസ്സ് എടുത്തത്. പേഴ്സണാലിറ്റി ഡെവലപ്മെൻറ് എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു അദ്ദേഹം ക്ലാസ് എടുത്തിരുന്നത്. എല്ലാതലത്തിലും കുട്ടികളെ സന്തോഷിപ്പിക്കാനും അറിവുകൾ പകർന്നു നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കുട്ടികളെ കൊണ്ട് പലതരം പ്രവർത്തികൾ ചെയ്യിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിൻറെ ക്ലാസ് കൃത്യം ഒരു മണിക്ക് തന്നെ അവസാനിച്ചിരുന്നു. ക്ലാസിനു ശേഷം ഒരുപാട് കുട്ടികൾ അദ്ദേഹത്തിന്റെ ക്ലാസിനെ പറ്റിയുള്ള അഭിപ്രായങ്ങൾ പറയുകയുണ്ടായി. ഉച്ചക്ക് ശേഷം ട്രഷർ ഹൺഡ്ഡ് പരിപാടിയായിരുന്നു.
കോളേജിലെ ഓരോ വിഭാഗം വിദ്യാ വിദ്യാർത്ഥികളിൽ നിന്നും ആറ് പേരാണ് പരിപാടിയിൽ പങ്കെടുത്തത്. അതിൽ മാത്തമാറ്റിക്സ് വിഭാഗം വിജയിക്കുകയായിരുന്നു. നാലു മണിക്ക് ശേഷം ഉള്ള ലഘുഭക്ഷണം കഴിഞ്ഞ് എല്ലാ എല്ലാവരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
DAY 3
ഫാദർ ജെസ്സി മോൻ ക്യാപ്പുച്ചിന്റെ നേതൃത്വത്തിലുള്ള ഇന്നർ ചൈൽഡ് ഹീലിംഗ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് ആയിരുന്നു മൂന്നാം ദിവസം രാവിലെ നടന്നിരുന്നത്. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതരികയും അതിനുശേഷം ഞങ്ങളെക്കൊണ്ട് ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യിപ്പിക്കുകയും ഞങ്ങൾക്ക് ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾ എന്താണെന്ന് സ്വയം മനസ്സിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിൽ നിന്നും അദ്ദേഹം സൈക്കോതെറാപ്പി എന്ന പ്രക്രിയ ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കുകയുണ്ടായി. പന്ത്രണ്ടരയോടെ അദ്ദേഹത്തിൻറെ ക്ലാസ് അവസാനിക്കുകയും അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം മാർച്ച് 8 വനിതാദിനം ആയതിനാൽ കോളേജിലെ അധ്യാപികയായ ക്രാഫ്റ്റ് അധ്യാപികയായ സുഷമ ടീച്ചറെ ജീവിതത്തിലുണ്ടായ വിഷമങ്ങളെ തരണം ചെയ്തുവെന്ന നല്ലൊരു വനിത എന്ന രീതിയിൽ ആദരിക്കുകയും ചെയ്തു. അതിനുശേഷം വിദ്യാർത്ഥികളുടെ കൾച്ചറൽ പരിപാടിആയിരുന്നുന .എല്ലാ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കുകയും ആഘോഷിക്കുകയും ചെയ്തു.
DAY 4
വ്യത്യസ്തമായ പരിപാടികളായിരുന്നു നാലാം ദിവസത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നത്. എല്ലാവരെയും ഉല്ലസിപ്പിക്കുന്ന സൂംബാ ഫിറ്റ്നസ് ക്ലാസ് ആയിരുന്നു ആദ്യ ഭാഗത്തിൽ നടന്നിരുന്നത്. സിർ ആരതി മോഹൻ അദ്ധ്യാപികയുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. ഒരു മണിക്കൂർ നീണ്ട ആദ്യഭാഗത്തിൽ അദ്ദേഹം ഞങ്ങൾക്ക് ആവശ്യമായ ഹെൽത്തി ഡയറ്റ് എന്താണെന്നും ദിനംപ്രതിയുള്ള ആഹാര രീതികൾ എങ്ങനെ ആവണം എന്നും ഞങ്ങൾക്ക് പറഞ്ഞുതന്നു. ശേഷം ഒരു മണിക്കൂർ സൂംബാ ഫിറ്റ്നസ് ക്ലാസ് ആയിരുന്നു നടന്നത്. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. അതിനുശേഷം കുട്ടികൾക്ക് ആരോഗ്യപരമായ സംശയങ്ങൾ ചോദിക്കാൻ ഉള്ള അവസരം പരിശീലക നൽകുകയും സംശയങ്ങൾ നിവാരണം ചെയ്യുകയും ചെയ്തു. ഒരു മണി മുതൽ 2 മണി വരെ ആഹാരത്തിനുള്ള സമയമായിരുന്നു. കേരള തനിമ നിലനിൽക്കുന്ന ഭക്ഷണ രീതികളായിരുന്നു അന്ന് ക്രമപ്പെടുത്തിയിരിന്നത്. അന്നേദിവസം ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. എല്ലാ തരത്തിലുള്ള ഫുഡുകളും ഒന്നാം വർഷ വിദ്യാർത്ഥികൾ കൊണ്ടുവന്നിരുന്നു. രണ്ടാംവർഷ വിദ്യാർഥികളുടെയും ടീച്ചറുടെയും സഹായത്തോടെ പരിപാടി വിജയത്തിലെത്തിക്കാൻ എല്ലാവർക്കും കഴിഞ്ഞിരുന്നു. അതിൽ നിന്നും കിട്ടിയ 3650 രൂപ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വെക്കുകയായിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്യപ്പെട്ടത് ശ്രീ സന്തോഷ് സാറിൻറെ ഗാനങ്ങളിലൂടെയാണ് . അന്നേദിവസം 7 മണി വരെ ഗാനമേളയായിരുന്നു. സാറിനൊപ്പം കോളേജ് മാനേജിങ് ഡയറക്ടർ നൗഷാദ്സാറും വിദ്യാർഥികളും എല്ലാവരും പങ്കെടുത്തിരുന്നു. അവസാന ഭാഗത്തിൽ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയും പരിപാടി അതിഗംഭീരം ആക്കുകയും ചെയ്തു
DAY 5
ഞങ്ങളുടെ ക്യാമ്പിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. എല്ലാവരും വളരെ വിഷമത്തോടെ ആയിരുന്നു കോളേജിൽ എത്തിയിരുന്നത്. ക്യാമ്പ് അവസാനിക്കുന്നതിന്റെ സങ്കടം എല്ലാവരിലും കാണാനുണ്ടായിരുന്നു. അന്നേദിവസം രാവിലെ ശ്രീ ജോണ്സണ്റെ ജമറ്റ് സാറിൻറെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ക്ലാസ്സ് ആയിരുന്നു. ഇൻക്ളൂസീവ് education ocean ലിറ്ററസി വ്യത്യസ്തമായ ഉപരിപഠന സാധ്യതകൾ അതിനു ലഭിച്ചേക്കാവുന്ന സ്കോളർഷിപ്പുകൾ എന്നിവയെല്ലാം തന്നെ അദ്ദേഹം വ്യക്തമാക്കി. ഒരു മണിയോടെ അദ്ദേഹത്തിൻറെ ക്ലാസ് അവസാനിക്കുകയും കുട്ടികളും ഉപരിപഠ നസാധ്യതകളെ കുറിച്ചുള്ള സംശയങ്ങൾ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. അതിനുശേഷം ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും അധ്യാപകരും വിദ്യാർത്ഥികളും ഓഡിറ്റോറിയത്തിൽ എത്തിച്ചേരുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു 4മണിയുടെ ദേശീയ ഗാനത്തോടെ അഞ്ചുദിവസ ക്യാമ്പ് അവസാനിച്ചു.































































