ബി എഡ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള അധ്യാപന പരിശീലനത്തിന്റെ രണ്ടാം പാദത്തിന്റെ ആദ്യ ആഴ്ചയായിരുന്നു ഫെബ്രുവരി 1 മുതൽ 6 വരെ. ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസ് എടുത്തത്. NSMGHS കൊട്ടിയം സ്കൂളിലെ 9 A യിലെ കുട്ടികൾക്കാണ് ക്ലാസ് എടുത്തത്. രാവിലെ 11 : 30 മുതൽ 12 മണി വരെയായിരുന്നു ക്ലാസ്. ആദ്യ ക്ലാസിനു മുൻപ് തന്നെ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. സദ്യശ ത്രികോണങ്ങൾ എന്ന പാഠമാണ് പഠിപ്പിച്ചത്. ക്ലാസ് എടുക്കുന്നതിനു ആവശ്യമായ എല്ലാ മുൻകരുതലും എടുത്തിരിക്കുന്നു. വളരെ ആകർഷകമായി സ്ലൈഡുകൾ തയാറാക്കിയിരുന്നു. പ്രധാനപ്പെട്ട ആശയങ്ങളും പ്രശ്നങ്ങളും എല്ലാം സ്ലൈഡിൽ തയ്യാറാക്കിയിരുന്നു.
സദ്യശ ത്രികോണങ്ങൾ എന്ന പാഠത്തിലെ മൂന്ന് കോണുകളും തുല്യമായ ത്രികോണകളുടെ വശങ്ങളുടെ തോത് തുല്യമായിരിക്കും എന്ന ആശയവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമാണ് പഠിപ്പിച്ചത്.അതോടൊപ്പം തന്നെ വശങ്ങളുടെ തോത് തുല്യമായ ത്രികോണകളുടെ കോണുകൾ തുല്യമായിരിക്കും എന്ന ആശയവും പഠിപ്പിച്ചു.
കുട്ടികൾക്ക് നെറ്റ്‌വർക്ക് പ്രശനങ്ങൾ ഉണ്ടാകുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. കുട്ടികൾ ക്ലാസ്സിൽ വളരെയധികം ആക്റ്റീവ് ആയിരുന്നു. കുട്ടികൾ വളരെയധികം താല്പര്യത്തോടും ഉത്സാഹത്തോടും കൂടിയാണ് ക്ലാസ്സിൽ ഇരുന്നത്. വളരെ നല്ല പ്രതികരണമാണ് കുട്ടികളുടെ ഭാഗത്തു നിന്ന് ഉണ്ടായത്.
No comments:
Post a Comment